തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ നിന്നു അധികാരം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് പ്രമുഖരെ കളത്തിലിറക്കി ബി.ജെ....
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ നിന്നു അധികാരം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് പ്രമുഖരെ കളത്തിലിറക്കി ബി.ജെ.പി. മുൻ ഡിജിപി ആർ ശ്രീലേഖയും കായികതാരം പത്മിനി തോമസും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുറത്തുവിട്ട പട്ടികയിലുണ്ട്.
മുൻ ഡിജിപി ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ശാസ്തമംഗലം വാർഡിൽ മത്സരിക്കും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി പ്രമുഖ വ്യക്തികളെ രംഗത്തിറക്കിയ ബിജെപി 67 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്, ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും, തിരുവനന്തപുരത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുമെന്നും, ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് തലസ്ഥാനത്തിന്റെ സാധ്യതകൾ യാഥാർത്ഥ്യമാക്കുമെന്നും ഉറപ്പ് നൽകുന്നതായും ആണ്.
വി. വി രാജേഷ് (കൊടുങ്ങാനൂർ), പത്മിനി തോമസ് (പാളയം), കോൺഗ്രസ് വിട്ട് വന്ന തമ്പാനൂർ സതീഷ് (തമ്പാനൂർ) എന്നിവരാണ് പ്രഖ്യാപിച്ച മറ്റ് പ്രമുഖ സ്ഥാനാർത്ഥികൾ. മുൻ ഡി.സി.സി. ജനറൽ സെക്രട്ടറിയും ഇപ്പോൾ ബി.ജെ.പി. സംസ്ഥാന സമിതി അംഗവുമാണ് സതീഷ്. കെ. കരുണാകരൻ്റെ വിശ്വസ്തനായിരുന്ന ഇദ്ദേഹം, 1995 മുതൽ 10 വർഷം ഈ വാർഡിൽ കൗൺസിലറായിരുന്നു.
മേയർ സ്ഥാനത്തേക്ക് ഒരു വനിതാ മുഖമായി ഇവരെ ഉയർത്തിക്കാട്ടാനും സാധ്യതയുണ്ട്.


COMMENTS