പട്ന : ബിഹാറില്‍ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാള്‍ ആണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. അരാജകത്വത്തിന്റെ സര്‍ക്കാര്‍ രൂപീകരി...
പട്ന : ബിഹാറില്‍ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാള്‍ ആണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. അരാജകത്വത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് ബിഹാര്‍ തീരുമാനിച്ചുവെന്നും ബിഹാറിലെ യുവജനങ്ങള്‍ ബുദ്ധിശാലികളാണെന്നും കുഴപ്പങ്ങളുടെയും അഴിമതിയുടെയും കൊള്ളയുടെയും സര്‍ക്കാരിനെ ബിഹാര്‍ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതല്‍ വ്യക്തമായിരുന്നുവെന്നും നമ്മള്‍ ബിഹാര്‍ നേടിയെന്നും ഇനി ബംഗാളിന്റെ ഊഴമാണെന്നും മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
അതേസമയം, ബിഹാറില്‍ എന്‍ഡിഎ സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്‌സ്വാള്‍ വ്യക്തമാക്കി. എന്‍ഡിഎയ്ക്ക് ജനസമ്മതി ലഭിച്ചു കഴിഞ്ഞുവെന്നും ഇത്തവണ എന്‍ഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് പൊതുജനങ്ങളുടെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Key Words : Bihar Election Result, West Bengal, Union Minister Giriraj Singh

COMMENTS