Bhramayugam will be screened in oscars academy
കൊച്ചി: മമ്മൂട്ടി ചിത്രം ഭ്രമയുഗം രാജ്യാന്തര വേദിയിലേക്കും കടക്കുന്നു. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. മ്യൂസിയത്തിന്റെ `വേര്‍ ഫോറസ്റ്റ് മീറ്റ ദ സീ' വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
2026 ജനുവരി പത്തു മുതല്‍ ഫെബ്രുവരി 12 വരെയാണ് വേര്‍ ഫോറസ്റ്റ് മീറ്റ ദ സീ പരമ്പര. ഫെബ്രുവരി 12 നായിരിക്കും ഭ്രമയുഗം പ്രദര്‍ശിപ്പിക്കുക.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈനോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്തത്.
ഇതിനോടകം നാല് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ചിത്രം നേടിയിരുന്നു. 2024 ലെ ലോകത്തെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഭ്രമയുഗം രണ്ടാമതെത്തിയിരുന്നു.
Keywords: Bhramayugam, Oscars academy, Screen, Mammootty


COMMENTS