ന്യൂഡൽഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബംഗ്ലാദേശ്...
ന്യൂഡൽഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു.
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. നേരത്തെ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ഉന്നയിച്ചിരുന്നില്ല.
രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ നിലപാട് അറിയിക്കുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
നവംബർ 17 നാണ് 78 കാരിയായ ഹസീനയ്ക്കും അന്നത്തെ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചത്. കേസിലെ മൂന്നാം പ്രതിയായ മുൻ പോലീസ് മേധാവി ചൗധരി അബ്ദുല്ല അൽ മാമുൻ നേരിട്ട് വിചാരണ നേരിട്ടതിനാൽ അഞ്ച് വർഷം തടവ് ശിക്ഷയാണ് വിധിച്ചത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് 'ജൂലൈ പ്രക്ഷോഭം' എന്നറിയപ്പെടുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമാസക്തമായ പ്രതിഷേധത്തിൽ ഹസീനയുടെ അവാമി ലീഗ് സർക്കാർ താഴെയിറക്കപ്പെട്ടു. മൂന്ന് ദിവസത്തിന് ശേഷം, നോബൽ സമ്മാന ജേതാവ് യൂനുസ് പാരീസിൽ നിന്നെത്തി ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി ചുമതലയേറ്റു.
പ്രതിഷേധക്കാരെ മെരുക്കാൻ ക്രൂരമായ മാർഗങ്ങളാണ് ഹസീനയും മറ്റ് രണ്ടുപേരും സ്വീകരിച്ചതെന്നാണ് ആരോപണം. അതേസമയം കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ ഏകദേശം 1,400 പേർ കൊല്ലപ്പെട്ടതായി യുഎൻ അവകാശ ഓഫീസ് റിപ്പോർട്ട് പറയുന്നു.
Key Words : Bangladesh, Diplomatic Note, Sheikh Hasina


COMMENTS