തിരുവനന്തപുരം : എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി ബാക്ടീരിയൽ ഇൻഫക്ഷനെ തുടർന്നു മരിച്ചെന്നു പരാതി. കരിക്കകം സ്വദേശിനിയായ ശിവപ്രിയയ...
തിരുവനന്തപുരം : എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി ബാക്ടീരിയൽ ഇൻഫക്ഷനെ തുടർന്നു മരിച്ചെന്നു പരാതി. കരിക്കകം സ്വദേശിനിയായ ശിവപ്രിയയാണ് മരിച്ചത്.
നവംബർ 22-നായിരുന്നു ശിവപ്രിയയുടെ പ്രസവം.
25-ന് ആശുപത്രി വിട്ടു.
26-ന് പനി ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു.
നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബ്ലഡ് കൾച്ചറിൽ ഇൻഫക്ഷൻ എന്ന് കണ്ടെത്തി.
വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.
ശിവപ്രിയയുടെ ഭർത്താവും ബന്ധുക്കളും കൈക്കുഞ്ഞുമായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തിൽ നാട്ടുകാരും പങ്കെടുത്തു.
എന്നാൽ, ആശുപത്രിയിൽ നിന്ന് അണുബാധ ഉണ്ടായിട്ടില്ലെന്ന് എസ് എ ടി അധികൃതർ പറഞ്ഞു. ഉന്നത അധികൃതർ ഇടപെടാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.
കൊല്ലത്തെ ഓട്ടോ റിക്ഷ തൊഴിലാളി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിന് പിന്നാലെയാണ് എസ്ഐടി ആശുപത്രിയിലും രോഗി മരിക്കാൻ ഇടയായിരിക്കുന്നത്.



COMMENTS