ആലപ്പുഴ : വിവാഹദിനത്തില്‍ വാഹനാപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റ ആലപ്പുഴ സ്വദേശി ആവണിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഞരമ്പിനേറ്റ ...
ആലപ്പുഴ : വിവാഹദിനത്തില്‍ വാഹനാപകടത്തില്‍ നട്ടെല്ലിന് പരുക്കേറ്റ ആലപ്പുഴ സ്വദേശി ആവണിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഞരമ്പിനേറ്റ തകരാര്‍ പരിഹരിച്ചെന്ന് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തില്‍ രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് 12 മണിയോടെയാണ് പൂര്‍ത്തിയായത്. ഇന്നലെയായിരുന്നു ആവണിയുടെ വിവാഹം.
അതിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ കുമരകത്തേക്ക് പോകുന്നതിനിടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ച ആവണിക്ക് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ത്തന്നെ ഇന്നലെ വരന്‍ ഷാരോണ്‍ താലി ചാര്‍ത്തി.
Key Words : Avani, Car Accident, Wedding Day, Surgery

COMMENTS