തിരുവനന്തപുരം: ആനന്ദ് തിരുമലയുടെ ആത്മഹത്യയിൽ ബി ജെ പി നേതൃത്വത്തെ എതിർപ്പറിയിച്ച് ആർ എസ് എസ്. ബിജെപി നേതാവ് എസ് സുരേഷിനെതിരെ ആർ എസ് എസ് പരസ...
തിരുവനന്തപുരം: ആനന്ദ് തിരുമലയുടെ ആത്മഹത്യയിൽ ബി ജെ പി നേതൃത്വത്തെ എതിർപ്പറിയിച്ച് ആർ എസ് എസ്. ബിജെപി നേതാവ് എസ് സുരേഷിനെതിരെ ആർ എസ് എസ് പരസ്യ വിമർശനവും ഉന്നയിച്ചു. ആനന്ദിനെ തള്ളിപ്പറഞ്ഞതിലാണ് എതിർപ്പറിയിച്ചത്.
ആനന്ദിന് സംഘബന്ധമുണ്ടായിരുന്നുവെന്നാണ് ആർ എസ് എസ് വ്യക്തമാക്കുന്നത്. ഇന്നലെ സംസ്‌കാരച്ചടങ്ങുകൾക്ക് ആർ എസ് എസ് നേതാക്കൾ ആനന്ദിന്റെ വീട്ടിലെത്തിയിരുന്നു.
മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും രാഷ്ട്രീയമായിത്തന്നെ മറുപടി പറയണമെന്ന് ഒരു നിർബന്ധവുമില്ല. രാഷ്ട്രീയം ഒരാളെ അധഃപതിപ്പിച്ചെന്നായിരുന്നു ശാസ്തമംഗലം മണ്ഡൽ കാര്യവാഹ് അഖിൽ മനോഹറിന്റെ ആരോണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം.
ഒരു ദയാദാക്ഷണ്യവും കൂടാതെ ഒറ്റവാക്കിൽ ആനന്ദിനെ തള്ളിപ്പറഞ്ഞെന്നും അഖിൽ ആരോപിച്ചു. രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാം എന്ന് നിങ്ങൾ കാണിച്ചുതന്നുവെന്നും സുരേഷിനെതിരെ വിമർശനമുന്നയിച്ചു കൊണ്ട് അഖിൽ കുറിച്ചു.
രണ്ട് ദിവസം മുമ്പാണ് തിരുമല സ്വദേശിയായ ആനന്ദ് ആത്മഹത്യ ചെയ്തത്. വീടിന് പിന്നിലെ ഷെഡില്‍ ആനന്ദിനെ അബോധാവസ്ഥയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആനന്ദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബി ജെ പി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ എഴുതിയ ശേഷമായിരുന്നു ആനന്ദ് ആത്മഹത്യ ചെയ്തത്.
Key Words : Anand Tirumala's Suicide, RSS, S Suresh.

COMMENTS