അമൃത വിശ്വവിദ്യാപീഠത്തിന്റെ കാർഷിക ശാസ്ത്രവിഭാഗം നടത്തുന്ന ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയപരിപാടി സംഘടിപ്പിച്ചു. കുതിരയളമ്പാലയത്തിലെ വനഭദ്ര ക...
അമൃത വിശ്വവിദ്യാപീഠത്തിന്റെ കാർഷിക ശാസ്ത്രവിഭാഗം നടത്തുന്ന ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയപരിപാടി സംഘടിപ്പിച്ചു.
കുതിരയളമ്പാലയത്തിലെ വനഭദ്ര കാളിയമ്മൻ ക്ഷേത്ര പരിസരത്ത് കാർഷിക ആവശ്യങ്ങൾക്കുള്ള വിവിധ ജൈവ ലായനികളുടെ തയ്യാറാക്കൽ രീതികളെക്കുറിച്ചുള്ള പ്രായോഗിക പരിശീലനം കാർഷിക വിദ്യാർത്ഥികൾ നല്കി.
ജീവാമൃതം, തേങ്ങാ മോർ ലായനി, അമൃതപാണി, സഞ്ജീവക്, അമുതം ലായനി, വേപ്പില ലായനി, പഞ്ചഗവ്യം എന്നിവയുടെ തയ്യാറാക്കൽ രീതികളും, കാർഷിക ഗുണങ്ങളും വിദ്യാർത്ഥികൾ കർഷകർക്ക് വിശദമായി പരിചയപ്പെടുത്തി.
തുടർന്ന്, മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുന്ന രീതിയും അതിന്റെ പ്രയോഗഗുണങ്ങളും കൂടാതെ പുതയിടൽ സംബന്ധിച്ച വിവരങ്ങളും പ്രദർശനരൂപത്തിൽ അവതരിപ്പിച്ചു.
കർഷകർക്ക് ലഭ്യമായ വിവിധ സർക്കാർ സഹായ പദ്ധതികൾ, ഉഴവർ കാർഡ്/വായ്പാ കാർഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവയും വിദ്യാർത്ഥികൾ കർഷകർക്ക് വിശദീകരിച്ചു.
ഫീൽഡ് പ്രവർത്തനങ്ങൾ അമൃത കാർഷിക ശാസ്ത്ര കോളേജിന്റെ ഡീൻ ഡോ. സുധീഷ് മണാലിന്റെയും , അസിസ്റ്റൻ്റ് പ്രൊഫസർ മൺശാസ്ത്ര വിഭാഗം അധ്യാപകൻ വി. ആർ. മഗേഷൻ എന്നിവരുടെ മാർഗ്ഗനിർദ്ദേശപ്രകാരം നടന്നു.
ഷൺമുഖ വർഷിണി, ശ്രീലക്ഷ്മി ,അനന്യ, അഞ്ജിത, ദക്ഷിണ, ദർശിനി, ഹരിസൂര്യ, മാതേഷ്, മദൻ കാർത്തിക, നിധീഷ്, എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.



COMMENTS