ബെംഗളൂരു : അമീബിക് മസ്തിഷക ജ്വരം വ്യാപിക്കുന്നുവെന്നും കരുതല്‍ വേണമെന്നും വ്യക്തമാക്കി ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തര നിര്‍ദേശവുമായി കര്‍ണ...
ബെംഗളൂരു : അമീബിക് മസ്തിഷക ജ്വരം വ്യാപിക്കുന്നുവെന്നും കരുതല്‍ വേണമെന്നും വ്യക്തമാക്കി ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തര നിര്‍ദേശവുമായി കര്‍ണാടക സര്‍ക്കാര്‍.
കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ മൂക്ക് അടച്ചു പിടിക്കണമെന്നും ആണ് നിര്‍ദേശം.
മലിനമായ ജലാശയങ്ങളില്‍ മുങ്ങുകയോ കുളിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണം കണ്ടാല്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ടുചെയ്ത പശ്ചാത്തലത്തില്‍, ശബരിമലതീര്‍ഥാടനത്തില്‍ ആരോഗ്യവകുപ്പും ജാഗ്രതാനിര്‍ദേശവുമായി രംഗത്തെത്തിയിരുന്നു. പമ്പാസ്‌നാനം നടത്തുമ്പോള്‍ മൂക്കില്‍ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്നും വെള്ളത്തില്‍ മുങ്ങുമ്പോള്‍ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യണമെന്നുമായിരുന്നു മുന്നറിയിപ്പ്.
Key Words : Pamba Snanam, Sabarimala Pilgrims, Karnataka Government, Amoebic Encephalitis


COMMENTS