Actress attacked case verdict on december 8
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമ വിധി ഡിസംബര്‍ എട്ടിന്. കേസിന്റെ വിചാരണ പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റി.
കേസിന്റെ വിചാരണ പൂര്‍ത്തിയായ ശേഷം പ്രോസിക്യൂഷനോട് ചില സംശയങ്ങള്‍ കോടതി ചോദിച്ചിരുന്നു. അതിന് മറുപടി ലഭിച്ച ശേഷമാണ് കോടതി കേസ് വിധി പറയാന്‍ മാറ്റിയത്.
ഇതോടെ ഏഴു വര്‍ഷം നീണ്ട നിയമ നടപടികളാണ് പൂര്‍ത്തിയാകുന്നത്. 2017 ല്‍ തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ചാണ് നടി ആക്രമിക്കപ്പെട്ടത്. കേസില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്.
Keywords: Actress attacked case, Kochi, Verdict, december 8


COMMENTS