Actor Dharmendra discharged from hospital
മുംബൈ: ഗുരുതരാവസ്ഥയിലായിരുന്ന ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്ര ആശുപത്രി വിട്ടു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിരുന്നു നടന്‍ ധര്‍മ്മേന്ദ്ര.
അദ്ദേഹം അന്തരിച്ചു എന്നു വരെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ മകളും നടിയുമായ ഇഷ ഡിയോള്‍ അടക്കം രംഗത്തെത്തിയിരുന്നു.
എന്നാല്‍ സാധാരണ നിലയിലെത്തുകയും വീട്ടില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ നിദ്ദേശത്തെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രി വിട്ടത്. 89 കാരനായ ധര്‍മ്മേന്ദ്രയെ ശ്വാസതടസത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Keywords: Dharmendra, Hospital, Discharged


COMMENTS