ചെന്നൈ : കരൂര്‍ ദുരന്തത്തിന് ശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഡിസംബര്‍ ആദ്യ വാരം പൊതുയോഗ...
ചെന്നൈ : കരൂര്‍ ദുരന്തത്തിന് ശേഷം വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഡിസംബര്‍ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം. രണ്ട് ജില്ലകളില്‍ രണ്ട് യോഗങ്ങള്‍ വീതമായിരിക്കും നടത്തുക.
സേലത്ത് മൂന്ന് സ്ഥലങ്ങള്‍ ടിവികെ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ നല്‍കി. ഡിസംബര്‍ 4ന് സേലത്തുവെച്ച് പൊതുയോഗം നടത്താനാണ് നിലവിലെ നീക്കം. ആഴ്ചയില്‍ 4 യോഗം വീതമാണ് ഉണ്ടാകുക. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങള്‍ നടത്താനാണ് ആലോചന. കരൂര്‍ ദുരന്തത്തോടെ വിജയ് പര്യടനം നിര്‍ത്തിവെച്ചിരുന്നു.
Key Words : Actor Vijay, Tamil Vetri Kazhagam


COMMENTS