എരുമേലി : കണമലയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ വട്ടം മറിഞ്ഞു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബ...
എരുമേലി : കണമലയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ വട്ടം മറിഞ്ഞു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 4 പേരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസിൽ 33 ഓളം തീർത്ഥാടകരാണ് ഉണ്ടായിരുന്നത്.
ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. ഉച്ചകഴിഞ്ഞ് 2.10 ഓടെയായിരുന്നു അപകടം. ഇറക്കം ഇറങ്ങി വന്ന ബസ് നിയന്ത്രണം വിട്ട് റോഡിൻ്റെ സൈഡിലുള്ള തിട്ടയിലിടിച്ച ശേഷം റോഡിൽ വട്ടം മറിയുകയായിരുന്നു. തീർത്ഥാടന പാതയിൽ ഇതോടെ ഗതാഗതവും തടസപ്പെട്ടു.
മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ബസ് റോഡിൽ നിന്ന് നീക്കാൻ ശ്രമം നടത്തുകയാണ്.
Key Words : Accident, Sabarimala Pilgrims


COMMENTS