ന്യൂഡല്‍ഹി : പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്നതിനിടെ അഞ്ച് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയതായി ഉദ്യോഗസ്ഥ...
ന്യൂഡല്‍ഹി : പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്നതിനിടെ അഞ്ച് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എങ്കിലും അല്‍-ഖ്വയ്ദയും ഐഎസുമായി ബന്ധമുള്ള ഭീകര സംഘടനയാണ് പിന്നിലെന്ന ചില സൂചനകളും പുറത്തുവരുന്നുണ്ട്.
പടിഞ്ഞാറന്‍ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ച ആയുധധാരികളായ ചിലര്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്. വൈദ്യുത മേഖലുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിലാണ് അവര്‍ ജോലി ചെയ്തിരുന്നത്. ഇതോടെ കമ്പനിയിലുണ്ടായിരുന്ന മറ്റെല്ലാ ഇന്ത്യന്‍ തൊഴിലാളികളെയും തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റിയെന്ന് കമ്പനിയുടെ പ്രതിനിധി പറഞ്ഞു.
Key Words: Indians Kidnapped, Mali, ISIS


COMMENTS