തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി കൊലപാതകം. നഗരഹൃദയത്തിൽ നടുറോഡിൽ 19കാരനെ കുത്തിക്കൊന്നു. തൈക്കാട് വച്ചുണ്ടായ ആക്രമണത്തിൽ തിരുവനന്തപുരം ...
തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി കൊലപാതകം. നഗരഹൃദയത്തിൽ നടുറോഡിൽ 19കാരനെ കുത്തിക്കൊന്നു. തൈക്കാട് വച്ചുണ്ടായ ആക്രമണത്തിൽ തിരുവനന്തപുരം സ്വദേശി അലൻ ആണ് മരിച്ചത്. തൈക്കാട് സ്കൂളിനു സമീപത്തു യുവാക്കൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനു കാരണമെന്നാണു സൂചന. കുത്തേറ്റ അലനെ രണ്ടുപേർ ചേർന്ന് ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചത്.
സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടികളും സംഘത്തിലുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
Key Words : Stabbed to Death, Thiruvananthapuram, Murder


COMMENTS