SIT about Sabarimala gold theft case
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ നിര്‍ണ്ണായക കണ്ടെത്തലുമായി എസ്.ഐ.ടി. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ച് പാളികളില്‍ നിന്നും വേര്‍തിരിച്ചെടുത്ത സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരിയായ ഗോവര്‍ധന് വിറ്റുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഗോവര്‍ധന്‍ ഇതു സംബധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇതേതുടര്‍ന്ന് അന്വേഷണ സംഘം തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
മാത്രമല്ല ഈ കൊള്ള വഴി ഉണ്ണികൃഷ്ണന്‍ പോറ്റി നേടിയ പണം എങ്ങനെയാണ് ചെലവഴിച്ചതെന്നും ഗോവര്‍ധനുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
Keywords: SIT, Sabarimala gold theft case, Unnikrishnan Potty


COMMENTS