Sabarimala gold scandal
തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി വിവാദം വീണ്ടും കൂടുതല്‍ തലങ്ങളിലേക്ക്. വിഷയത്തില്‍ ആരോപണവിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും ബംഗളൂരുവിലും ചടങ്ങ് നടത്തിയതായി റിപ്പോര്‍ട്ട്.
2019 ല്‍ ശബരിമല ശ്രീകോവിലിന്റെ വാതില്‍, കട്ടിള എന്നൊക്കെ പറഞ്ഞ് ഇയാള്‍ ചെന്നൈയില്‍ പ്രദര്‍ശനം നടത്തിയതായാണ് റിപ്പോര്‍ട്ട്.
ചടങ്ങില്‍ നടന്‍ ജയറാം അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ജയറാമിന്റെ വസതിയിലും ഇവ എത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്.
മാത്രമല്ല ബംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലും പ്രദര്‍ശിപ്പിച്ചതായി തെളിവ് ലഭിച്ചിരുന്നു.
അതേസമയം തന്റെ വീട്ടില്‍ വച്ചല്ല പൂജ നടന്നതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ക്ഷണപ്രകാരം ചെന്നൈയിലെ അമ്പത്തൂരില്‍ വാതില്‍ നിര്‍മ്മിച്ച ഫാക്ടറിയില്‍ നടന്ന പൂജയിലാണ് പങ്കെടുത്തതെന്നും ജയറാം വ്യക്തമാക്കി.
Keywords: Sabarimala, Unnikrishnan potti, Jayaram, Chennai, Bengaluru


COMMENTS