Ramesh Chennithala's mother passed away
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മ (91) അന്തരിച്ചു. ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജരും അധ്യാപകനുമായ വി.രാമകൃഷ്ണന്‍ നായരുടെ ഭാര്യയും മുന്‍ ചെന്നിത്തല പഞ്ചായത്ത് അംഗവുമായിരുന്നു.
സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെന്നിത്തലയിലെ കുടുംബവീട്ടില്‍ നടക്കും. കെ.ആര്‍ രാജന്‍ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍), കെ.ആര്‍ വിജയലക്ഷ്മി (റിട്ട. അധ്യാപിക), കെ.ആര്‍ പ്രസാദ് (റിട്ട. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) എന്നിവരാണ് മറ്റു മക്കള്‍.
Keywords: Ramesh Chennithala, Mother, Passed away


COMMENTS