.

പ്രധാന്‍ രാജിവച്ചു, പ്രധാന ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു, സമരം അവസാനിപ്പിച്ചതായി സി ജെ പി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിനു പിന്നാലെ ജന്തര്‍ മന്തറിലെ 49 ദിവസം നീണ്ടുനിന്ന സമര...

1997-ല്‍ ഒഡീഷ പ്‌ളസ് ടു ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരേ സമരം ചെയ്ത് എല്ലൊടിഞ്ഞ പ്രധാന്‍ ഇന്ന്...

പാക് അധിനിവേശ കശ്മീര്‍ മൂന്നാം ദിവസവും കത്തുന്നു, വെടിവയ്പ്പില്‍ ഇതുവരെ 15 മരണം

Protests against the Pakistani government in Pakistan-Occupied Kashmir (PoK) continue unabated for the third consecutive day


അഭിനന്ദ്

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ മൂന്നാം ദിവസവും കെട്ടടങ്ങാതെ തുടരുന്നു. സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ ഇതുവരെ 12 സാധാരണക്കാരും മൂന്ന് പോലീസുകാരും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

'മൗലികാവകാശ നിഷേധം' ആരോപിച്ച് ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെപ്റ്റംബര്‍ 29 ന് പ്രതിഷേധം ആരംഭിച്ചത്. പാകിസ്ഥാനിലെ കശ്മീരി അഭയാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള പിഒകെ അസംബ്ലിയിലെ 12 സീറ്റുകള്‍ നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെ 38 ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

ധീര്‍കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതവും ദാദ്യാലില്‍ മൂന്നുപേരുമാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. സൈന്യം കണ്ണീര്‍വാതകവും പ്രയോഗിച്ചു.

സംഘര്‍ഷം തുടങ്ങിയതു മുതല്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, ലാന്‍ഡ്ലൈന്‍ സേവനങ്ങള്‍ക്ക് നിരോധനം തുടരുകയാണ്. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുന്നു.

സംഘര്‍ഷം തടയാനായി പഞ്ചാബില്‍ നിന്നും ഇസ്ലാമാബാദില്‍ നിന്നും കൂടുതല്‍ സുരക്ഷാ സംഘങ്ങളെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.

ദാരിദ്ര്യത്തിലും കെടുകാര്യസ്ഥതയിലും രോഷാകുലരായ ജനങ്ങള്‍ വിവിധ നഗരങ്ങളില്‍ നിന്ന് മുസാഫറാബാദിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു.

ജമ്മു കശ്മീര്‍ അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിറിന്റെ ആഹ്വാനപ്രകാരമാണ് പ്രതിഷേധക്കാര്‍ മുസാഫറാബാദിലേക്ക് ലോങ് മാര്‍ച്ച് ആരംഭിച്ചത്.

കോട്ലി മേഖലയില്‍ നിന്ന് റവാല്‍കോട്ട്, ബാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏകദേശം 2000 പേര്‍ ധീര്‍കോട്ടില്‍ എത്തിയപ്പോള്‍ പോലീസ് വെടിയുതിര്‍ത്തു. ഈ സംഭവത്തില്‍ നാല് പൗരന്മാര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ധീര്‍കോട്ടിലെ അക്രമത്തില്‍ പ്രതിഷേധിച്ച് മുസാഫറാബാദിലെ ലാല്‍ ചൗക്കില്‍ ധര്‍ണ്ണ നടത്തിയവര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇവിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

ചക്സവാരി, ഇസ്ലാംഗഢ് എന്നിവിടങ്ങളില്‍ നിന്ന് മാര്‍ച്ച് ചെയ്ത അവാമി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പോലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അവാമി ആക്ഷന്‍ കമ്മിറ്റി നേതാക്കളെ അധിനിവേശ കശ്മീര്‍ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറി ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. പ്രതിഷേധം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

ലണ്ടനിലെ അധിനിവേശ കശ്മീര്‍ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറി പ്രവര്‍ത്തകര്‍ അവിടുത്തെ പാകിസ്ഥാന്‍ ഹൈക്കമ്മിഷന് മുന്നില്‍ പ്രതിഷേധിച്ചു.

Summary: Protests against the Pakistani government in Pakistan-Occupied Kashmir (PoK) continue unabated for the third consecutive day. So far, 15 people, including 12 civilians and three police officers, have been killed in firing by security forces. Over two hundred people have been injured.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,754,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7836,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18705,Kochi.,2,Latest News,3,lifestyle,346,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2596,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,412,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1058,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1247,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2573,
ltr
item
www.vyganews.com: പാക് അധിനിവേശ കശ്മീര്‍ മൂന്നാം ദിവസവും കത്തുന്നു, വെടിവയ്പ്പില്‍ ഇതുവരെ 15 മരണം
പാക് അധിനിവേശ കശ്മീര്‍ മൂന്നാം ദിവസവും കത്തുന്നു, വെടിവയ്പ്പില്‍ ഇതുവരെ 15 മരണം
Protests against the Pakistani government in Pakistan-Occupied Kashmir (PoK) continue unabated for the third consecutive day
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj64e46RmDMKscmaL04DJhuTQRiq7jRvxGM5rULMcoesWnrRnvYqsmIZYOo-SzMfDOyZslf2awtB4GtRMRvbtqFxALyZJkTSfUgUifxPgj7gOjezr6EZiAdja7WcWwICujOyCFJbRs80TEYsQcv6QlrNyXMiIRor89Kg5r06mpHMuBwZ_NicKSez2geBUk/s320/PoK%20unrest.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj64e46RmDMKscmaL04DJhuTQRiq7jRvxGM5rULMcoesWnrRnvYqsmIZYOo-SzMfDOyZslf2awtB4GtRMRvbtqFxALyZJkTSfUgUifxPgj7gOjezr6EZiAdja7WcWwICujOyCFJbRs80TEYsQcv6QlrNyXMiIRor89Kg5r06mpHMuBwZ_NicKSez2geBUk/s72-c/PoK%20unrest.jpg
www.vyganews.com
https://www.vyganews.com/2025/10/protests-against-pakistani-government.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/10/protests-against-pakistani-government.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy