Police about Shafi Parambil MP issue
പാലക്കാട്: ഷാഫി പറമ്പില്‍ എം.പിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സി.പി.എം നേതാവിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.
ഇതു സംബന്ധിച്ച് പൊലീസ് എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇയാള്‍ക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും കോടതിയുടെ അനുമതിയോടെ മാത്രമേ കേസെടുക്കാനാകുകയുള്ളൂയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് സി.വി സതീഷ് അടക്കമുള്ളവരാണ് ഈ വിഷയത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.
Keywords: Shafi Parambil MP, Police, Case, E.N Suresh Babu


COMMENTS