Paathirathri film promo video viral
കൊച്ചി: നടി നവ്യ നായര്‍ പങ്കുവച്ച `പാതിരാത്രി' സിനിമയുടെ പ്രൊമോ വീഡിയോ തരംഗമാകുന്നു. കഴിഞ്ഞ ദിവസം നവ്യാ നായര്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത `പാതിരാത്രി' തിയേറ്ററുകളിലെത്തിയിരുന്നു.
സിനിമുടെ പ്രമോഷന്റെ ഭാഗമായി രാത്രിയില്‍ നടുറോഡില്‍ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ നവ്യയെ പൊലീസ് പിടിക്കുന്നതും തുടര്‍ന്ന് പൊലീസുമായുള്ള സംഭാഷണങ്ങളും അതു കഴിഞ്ഞ് ഷൂട്ടിനു വന്നവര്‍ നടന്നുപോകുന്നതുമാണ് വീഡിയോയിലുള്ളത്.
നന്ദനത്തിലെ ബാലാമണിയെ സ്പൂഫായും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
`പാതിരാത്രി' ഒരു ക്രൈം ഡ്രാമ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയാണ്. സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ്മ, ആന്‍ അഗസ്റ്റിന്‍, ആത്മീയ രാജന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Keywords: Paathirathri, Promo video, Navya Nair, Viral


COMMENTS