CPI ministers against to PM Shri scheme
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിയോജിപ്പ് വ്യക്തമാക്കി സി.പി.ഐ മന്ത്രിമാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സി.പി.ഐ മന്ത്രിമാര്‍ വിയോജിപ്പും ആശങ്കയും വ്യക്തമാക്കിയത്.
മന്ത്രിസഭാ യോഗത്തിലോ എല്‍.ഡി.എഫിലോ ചര്‍ച്ച ചെയ്യാതെ ഫണ്ട് ലക്ഷ്യമിട്ട് പദ്ധതികള്‍ നടത്തുന്നത് ഇടതുനയത്തിന് എതിരാണെന്നും വിദ്യാഭ്യാസ മന്ത്രി ഈ വിഷയത്തില്‍ ഏകപക്ഷീയമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.
മന്ത്രിസഭാ യോഗത്തിനു മുന്‍പ് സി.പി.ഐ മന്ത്രിമാര്‍ സംസ്ഥാന സെക്രട്ടറിയുടെ വസതിയില്‍ യോഗം ചേരുകയും ചെയ്തിരുന്നു. ഇതു രണ്ടാംവട്ടമാണ് പദ്ധതിക്കെതിരെ സി.പി.ഐ രംഗത്തെത്തുന്നത്.
Keywords: Kerala cabinet meeting, CPI, PM Shri scheme, LDF


COMMENTS