പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസ അറിയിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. മന്ത്രി...
പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസ അറിയിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. മന്ത്രി ആദിത്യനാഥിന്റെ സന്ദേശം പരസ്യപ്പെടുത്തുകയും ചെയ്തു. നേരിട്ട് എത്താന്‍ കഴിഞ്ഞില്ലെങ്കിലും യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ഉള്ളവരുടെ പിന്തുണ സംഗമത്തിനുണ്ടെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത് പേര് പോലെ ആഗോള സംഗമം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആദിത്യനാഥിന്റെ കത്ത് പുറത്തുവന്നതോടെ സി പി എം, ബി ജെ പി ബന്ധം തെളിഞ്ഞെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പരിഹസിച്ചു.
യോഗി ആദിത്യനാഥ് പിന്തുടരുന്ന അതേ പാതയാണ് കേരള സര്‍ക്കാരും പിന്തുടരുന്നതെന്നും ആഗോള അയ്യപ്പ സംഗമം ശുദ്ധതട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സര്‍ക്കാരിന്റെ നീക്കമെന്നും ഭഗവാന് എന്തിനാണ് പാറാവ് എന്നാണ് പണ്ട് നായനാര്‍ ചോദിച്ചത്, ഇപ്പോള്‍ അയ്യപ്പന് പാറാവ് നിര്‍ത്തേണ്ട അവസ്ഥയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ശബരിമലയുടെ വികസനത്തിനായി കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പരിപാടി നടക്കുന്നത്. സംഗമത്തിന് തമിഴ്നാട് ദേവസ്വം മന്ത്രിയും പിന്തുണ അറിയിച്ചു. മികച്ച അനുഭവം ആകുമെന്നായിരുന്നു തമിഴ്നാട് മന്ത്രി പി കെ ശേഖര്‍ ബാബുവിന്റെ പ്രതികരണം.
എന്‍ എസ് എസ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നത് സര്‍ക്കാരിന്റെ നിഗൂഢത മനസ്സിലാക്കാതെയാണ്. കാര്യങ്ങള്‍ വ്യക്തമാകുമ്പോള്‍ അവര്‍ നിലപാട് മാറ്റും എന്നും ഉണ്ണിത്താന്‍ പ്രതികരിച്ചു.
Key Words: UP Chief Minister Yogi Adityanath, Global Ayyappa Sangamam, Rajmohan Unnithan


COMMENTS