Central Minister Suresh Gopi is accused of insulting an elderly woman who lost money deposited in the Karuvannur Co-operative Bank
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച് നഷ്ടപ്പെട്ട വയോധികയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ചതായി പരാതി.
കലുങ്ക് സംവാദത്തിലാണ് സുരേഷ് ഗോപിയുടെ അധിക്ഷേപം. കഴിഞ്ഞ ദിവസം സഹായം തേടിയെത്തിയ വയോധികനെ സുരേഷ് ഗോപി ആട്ടിയോടിച്ചത് വിവാദമായിരുന്നു. തുടർന്ന് മന്ത്രി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് അടുത്ത വിവാദമുണ്ടായിരിക്കുന്നത്.
വയോധിക സഹായം ചോദിച്ചപ്പോൾ മറുപടിയായി, മുഖ്യമന്ത്രിയെ പോയി കാണാൻ സുരേഷ് ഗോപി നിർദ്ദേശിച്ചു.
എന്നാൽ, തനിക്ക് മുഖ്യമന്ത്രിയെ കാണാൻ പോകാൻ കഴിയില്ലെന്ന് വയോധിക മറുപടി പറഞ്ഞപ്പോൾ, 'എന്നാൽ എൻ്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്ന് പരിഹാസരൂപത്തിൽ സുരേഷ് ഗോപി പ്രതികരിച്ചു.
ഈ സംഭവം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.
താൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്നും, മുഖ്യമന്ത്രിയെ കണ്ട് കരുവന്നൂരിൽ ഇ ഡി പിടികൂടി കൊണ്ടു പോയ തുക കൈപ്പറ്റാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം വയോധികയോട് പറഞ്ഞു.
ഇതെല്ലാം കണ്ടും കേട്ടും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നവർ വയോധികയെ കളിയാക്കി ചിരിക്കുകയും ചെയ്തു.
Summary: Central Minister Suresh Gopi is accused of insulting an elderly woman who lost money deposited in the Karuvannur Co-operative Bank
COMMENTS