വയനാട്: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വയനാട് സന്ദർശിക്കും. രാഹുൽ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ചയാണ് സോണിയാഗാന്ധി വയനാട്ടിലേക്ക് വരുന്ന...
വയനാട്: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വയനാട് സന്ദർശിക്കും. രാഹുൽ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ചയാണ് സോണിയാഗാന്ധി വയനാട്ടിലേക്ക് വരുന്നത്. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്.
സോണിയാഗാന്ധിയുടേത് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം. രണ്ട് ദിവസം മുമ്പാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു. അതേസമയം, പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് വയനാട് കോൺഗ്രസ്.
ഈ വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
Key Words: Sonia Gandhi, Wayanad, Rahul Gandhi
COMMENTS