ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി ഹൈഡ്രജന്‍ ബോംബ് പൊട്ടിക്കുന്നതിന് പകരം പൂത്തിരി കത്തിച്ച് മടങ്ങിയെന്ന് ബി ജെ പി നേതായ് അനുരാഗ് ഠാക്കൂര്‍ തിരഞ്...
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി ഹൈഡ്രജന്‍ ബോംബ് പൊട്ടിക്കുന്നതിന് പകരം പൂത്തിരി കത്തിച്ച് മടങ്ങിയെന്ന് ബി ജെ പി നേതായ് അനുരാഗ് ഠാക്കൂര്‍
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഓണ്‍ലൈനായി ആര്‍ക്കും വോട്ടുകള്‍ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും, ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് നല്‍കി അവരുടെ ഭാഗം കേള്‍ക്കാതെ ഒരു വോട്ടും റദ്ദാക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ണാടകയിലെ ആലന്ദ് നിയമസഭാ മണ്ഡലത്തില്‍ 2023-ല്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ നടന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടതാണെന്നും, ഈ വിഷയത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനും അന്വേഷണം നടത്താനും നിര്‍ദ്ദേശിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
രാഹുല്‍ ഗാന്ധി വരുന്നത് സ്‌ഫോടനം (ധമാക്ക) നടത്താനാണെങ്കിലും, അവസാനം നാടകം (ഡ്രാമ) കളിച്ച് മടങ്ങുകയാണ് പതിവെന്നും ഠാക്കൂര്‍ പരിഹസിച്ചു.
Key Words : Rahul Gandhi, Hydrogen Bomb, Anurag Thakur


COMMENTS