കല്‍പ്പറ്റ : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും വയനാട്ടിലെത്തി. ഒരു ദിവസ...
കല്‍പ്പറ്റ : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും വയനാട്ടിലെത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇരുവരും എത്തിയിരിക്കുന്നത്. സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇരുവരും വയനാട്ടിലെത്തുന്നതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.
രാവിലെ 10ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇരുവരും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് വയനാട്ടിലെത്തിയത്. മണ്ഡല പര്യടനത്തിന് ഒരാഴ്ചയായി വയനാട്ടിലുള്ള പ്രിയങ്ക ഗാന്ധി, പടിഞ്ഞാറത്തറയില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ ഇരുവരെയും സ്വീകരിക്കാന്‍ എത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കോണ്‍ഗ്രസ് നേതാക്കളും ഇരുവരേയും സ്വീകരിക്കാനെത്തിയിരുന്നു. കെ സി വേണുഗോപാല്‍ എംപിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇരുവരും വയനാട്ടിലെത്തുന്നത്.ഒരു ദിവസത്തെ സന്ദര്‍ശനമായിരിക്കും നടക്കുകയെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ജില്ല നേതാക്കന്‍മാരുമായി സോണിയയും, രാഹുലും കൂടിക്കാഴ്ച്ച നടത്തും.
പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനത്തിന് പിന്നാലെയാണ് ഇരുവരുടെയും സന്ദര്‍ശനം. വയനാട്ടിലെത്തിയ പ്രിയങ്ക പ്രാദേശിക നേതാക്കളുടെ ആത്മഹത്യയില്‍ ജില്ല നേതൃത്വത്തോട് വിവരം തേടിയിരുന്നു.


COMMENTS