പട്ന : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച അമ്മയുടെ എഐ വീഡിയോയെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും പിന്‍വലിക്കാന്‍ പട്ന ...
പട്‌ന : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച അമ്മയുടെ എഐ വീഡിയോയെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും പിന്‍വലിക്കാന്‍ പട്ന ഹൈക്കോടതി കോണ്‍ഗ്രസ് പാര്‍ട്ടിയോട് നിര്‍ദ്ദേശിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് പി ബി ബജന്താരി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എഐ സാങ്കേതിക വിദ്യയുടെ സഹായത്തില്‍ സൃഷ്ടിച്ച വീഡിയോ കോണ്‍ഗ്രസിന്റെ ബിഹാര്‍ യൂണിറ്റാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമ്മ ഹീരാബെന്‍ മോദിയുടെയും എഐ നിര്‍മിത വീഡിയോ കോണ്‍ഗ്രസ് രണ്ടു ദിവസം മുമ്പാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അമ്മയായ ഹീരാബെന്‍ മോദിയെ സ്വപ്‌നം കാണുന്നത് വീഡിയോയില്‍ കാണിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ രാഷ്ട്രീയത്തെക്കുറിച്ച് ഹീരാബെന്‍ മോദിയെ വിമര്‍ശിക്കുന്നതായാണ് വീഡിയോയില്‍ ചിത്രീകരിച്ചിരുന്നത്. വീഡിയോ ആരും പ്രചരിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
Key Words: Narendra Modi, Heeraben Modi, AI Video, Congress
COMMENTS