തിരുവനന്തപുരം : അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്ത് പടരുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയില്‍ പ്രതിപക്ഷ എംഎല്...
തിരുവനന്തപുരം : അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്ത് പടരുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയില്‍ പ്രതിപക്ഷ എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
സംസ്ഥാനത്ത് അമീബിക് മസിഷ്‌ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടില്‍ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
കപ്പിത്താന്‍ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പല്‍ മുങ്ങിയെന്നും പ്രതിപക്ഷം പരിഹസിച്ചു. രോഗബാധയില്‍ ശാസ്ത്രീയ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനാകുന്നില്ലെന്നും രോഗം പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്നും ഇരുട്ടില്‍ തപ്പുകയാണെന്നും എന്‍ ഷംസുദ്ദീന്‍ വിമര്‍ശിച്ചു.
Key Words: Amoebic Encephalitis
COMMENTS