ലണ്ടൻ : ജോലി സ്ഥലത്തു വച്ച് തുറിച്ചുനോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കാട്ടി ലണ്ടൻ സ്വദേശിയായ നഴ്സ് നൽകിയ പരാതിയിൽ മലയാള...
ലണ്ടൻ : ജോലി സ്ഥലത്തു വച്ച് തുറിച്ചുനോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കാട്ടി ലണ്ടൻ സ്വദേശിയായ നഴ്സ് നൽകിയ പരാതിയിൽ മലയാളി ദന്തഡോക്ടർക്ക് 30 ലക്ഷം രൂപയ്ക്ക് തുല്യമായ തുക നഷ്ടപരിഹാരം നൽകാൻ വിധി.
ജിസ്ന ഇക്ബാൽ എന്ന മലയാളി ദന്തഡോക്ടർക്കാണ് പിഴ ശിക്ഷ. 40 വർഷത്തെ പ്രവൃത്തി പരിചയമുള്ള മൗറീൻ ഹഡ്‌സൺ എന്ന നഴ്സാണ് പരാതിക്കാരി .
എഡിൻബറോയിലെ ഗ്രേറ്റ് ജംഗ്ഷൻ ഡെന്റൽ കെയറിലാണ് പരാതിക്കിടയാക്കിയ സംഭവങ്ങൾ ഉണ്ടായത്. വാതരോഗിയാണ് മൗറീൻ. അവർ ചികിത്സയ്ക്കായി പോയപ്പോൾ ഫ്രണ്ട് ഓഫീസ് മുതലകൾ ഏറ്റെടുക്കാൻ ജിസ്നയോട് ആവശ്യപ്പെട്ടു.
എന്നാൽ, ജിസ്ന ഇത് നിരസിച്ചു. അവധി കഴിഞ്ഞ് എത്തിയപ്പോൾ മുതൽ മുതൽ ജിസ്ന തന്നോട് ദേഷ്യത്തോടെയും അപമര്യാതയോടെയുമാണ് പെരുമാറുന്നതെന്ന് മൗറീൻ ആരോപിച്ചു.
തുടർന്ന് മൗറീൻ ജോലി രാജിവച്ചു. ട്രിബ്യൂണലിൽ മൗറിൻ്റെ ആരോപണങ്ങൾ ജിസ്ന നിഷേധിച്ചുവെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തില്ല.
തന്നെ ഒരു ശുചീകരണ തൊഴിലാളിയുടെ അവസ്ഥയിലേക്കു മാറ്റിയെന്നും ജോലിസ്ഥലത്ത് കരയേണ്ട അവസ്ഥയിലേക്ക് എത്തിച്ചുവെന്നുമുള്ള മൗറീന്റെ വാദം കോടതി അംഗീകരിച്ചു.
Summary: AMalayali dentist has been ordered to pay compensation equivalent to Rs 30 lakh in a complaint filed by a London-based nurse alleging that she was mentally harassed at work.
COMMENTS