Kerala assembly about amoebic meningoencephalitis
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ അനുമതി. അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്തിന് ഭീഷണിയാകുന്നെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു.
രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷ ആരോപണം. ഇതോടെ ഇന്ന് 12 മണി മുതല്‍ രണ്ടു മണിക്കൂര്‍ നേരത്തേക്ക് വിഷയം ചര്‍ച്ചചെയ്യാനെടുക്കുകയായിരുന്നു.
അതേസമയം 2013 ല്‍ ഈ രോഗത്തെക്കുറിച്ച് പഠനങ്ങള്‍ നടന്നുയെന്നും അന്ന് ഭരിച്ചിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ രേഖയില്‍ ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവന്നത് 2018 ലാണെന്ന വിവരം പിന്നീട് വ്യക്തമായിരുന്നു.
Keywords: Amoebic meningoencephalitis, Kerala assembly, Government, UDF
COMMENTS