ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യയും യുഎഇയും തമ്മിൽ നടന്ന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 57 റൺസിന് ഓൾഔട്ടാക്കിയ ഇ...
ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യയും യുഎഇയും തമ്മിൽ നടന്ന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 57 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ, വെറും 4.3 ഓവറിൽ ലക്ഷ്യം മറികടന്ന് 9 വിക്കറ്റിന്റെ വിജയം നേടി
ഈ മത്സരം ഏഷ്യാ കപ്പ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യത്തെ മത്സരമായിരുന്നു. ടോസ് നേടിയ ഇന്ത്യ ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യുഎഇയുടെ ബാറ്റിംഗ് നിരയെ കുൽദീപ് യാദവ് നയിച്ച ഇന്ത്യൻ സ്പിൻ ആക്രമണമാണ് തകർത്തത്. കുൽദീപ് നാല് വിക്കറ്റുകൾ വീഴ്ത്തി. അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ അതിവേഗം വിജയത്തിലെത്തിച്ചത്.


COMMENTS