High court about Sabarimala gold missing issue
കൊച്ചി: ശബരിമലയിലെ സ്വര്‍ണപാളികളിലെ തൂക്കം കുറഞ്ഞത് അന്വേഷിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഇതു സംബന്ധിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണാധികാരികള്‍ എന്തുകൊണ്ട് ഈ വിവരം അന്വേഷിച്ചില്ല എന്ന് കോടതി ചോദിച്ചു. 2019 ല്‍ 42 കിലോയുണ്ടായിരുന്നത് അറ്റകുറ്റപ്പണികള്‍ക്കായി ഇപ്പോള്‍ ചെന്നൈയില്‍ എത്തിച്ചപ്പോള്‍ 38 കിലോ ആയി കുറഞ്ഞിരുന്നു. ഇതിനെയാണ് കോടതി ചോദ്യം ചെയ്തത്.
അനുമതിയില്ലാതെ സ്വര്‍ണപാളികള്‍ ചെന്നൈയിലേക്ക് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയതിനെ തുടര്‍ന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതി നടപടി. ശബരിമലയിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് നിര്‍ദ്ദേശമുണ്ട്.
അതേസമയം ശബരിമലയില്‍ ദ്വാരപാലക ശില്പങ്ങള്‍ക്ക് സ്വര്‍ണ്ണ പീഠം കൂടി നിര്‍മ്മിച്ചു നല്‍കിയിരുന്നതായും എന്നാല്‍ ഇപ്പോള്‍ അത് കാണുന്നില്ലെന്നും സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും പ്രതികരിച്ചിരുന്നു.
Keywords: High court, Sabarimala, Gold, Devaswom
COMMENTS