Empty chairs in front of the Ayyappa Sangamam, reports say officials and police outnumbered the attendees, controversy also over inviting Mohanararu
സ്വന്തം ലേഖകന്‍
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തില്‍ പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് ആളുകള്‍ പോലും എത്തിയില്ലെന്നു റിപ്പോര്‍ട്ട്. ഓണ്‍ലൈനായി 4,245 പേര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ആയിരത്തില്‍ താഴെ പ്രതിനിധികള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്.
ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി വേദി വിട്ടതോടെ കസേരകള്‍ ഒഴിഞ്ഞു. പിന്നീട് നടന്ന സെമിനാറുകള്‍ ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കിയാണ് നടന്നത്.
2,000 പേര്‍ പങ്കെടുത്തുവെന്ന് ദേവസ്വം ബോര്‍ഡ് അവകാശപ്പെടുമ്പോഴും യഥാര്‍ത്ഥത്തില്‍ പങ്കെടുത്തവരുടെ എണ്ണം ആയിരത്തില്‍ താഴെയാണ്. പരിപാടിയുടെ അന്തിമ കണക്കുകള്‍ ദേവസ്വം ബോര്‍ഡ് പുറത്തുവിട്ടിട്ടില്ല.
പരിപാടിക്ക് മുന്‍പായി ഭദ്രദീപ പ്രകാശനത്തില്‍ മുന്‍ ശബരിമല തന്ത്രി കണ്ഠര് മോഹനരര് പങ്കെടുത്തത് സമൂഹ മാധ്യമങ്ങളില്‍ വന്‍വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിവാദങ്ങളിലും കേസുകളിലും പെട്ട മോഹനരര്‌ക്കെതിരേ സി പി എം തന്നെ നേരത്തേ രംഗത്തു വന്നിട്ടുണ്ട്.
250-ല്‍ അധികം വിദേശ പ്രതിനിധികള്‍ വരുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞിരുന്നെങ്കിലും തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് മന്ത്രിമാര്‍ മാത്രമാണ് കേരളത്തിന് പുറത്തുനിന്ന് എത്തിയത്.
പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭക്തരെക്കാള്‍ കൂടുതല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും ദേവസ്വം ബോര്‍ഡിലെയും ജീവനക്കാരും പൊലീസുകാരുമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. വേദി സിപിഎം പാര്‍ട്ടി സമ്മേളന വേദി പോലെ അലങ്കരിച്ചതിലും ഒരു വിഭാഗം ഭക്തര്‍ക്ക് എതിര്‍പ്പുണ്ട്.
Summary: Reports say that not even one-third of the expected crowd attended the Global Ayyappa Sangamam. Although 4,245 people registered online, fewer than a thousand delegates participated in the event. After the Chief Minister left the stage following the inauguration, the chairs became empty. Subsequent seminars were held with empty chairs as witnesses.
COMMENTS