"Operation Sindoor on the games field. The outcome is the same - India wins! Congrats to our cricketers," Prime Minister Modi's post on 'X'
ന്യൂഡല്‍ഹി: കളിക്കളത്തിലെ ഓപ്പറേഷന്‍ സിന്ദൂര്‍. ഫലം ഒന്നുതന്നെ - ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍,' പ്രധാനമന്ത്രി മോദി 'എക്‌സി'ല്‍ എഴുതിയ കുറിപ്പ് വലിയ ചര്‍ച്ചയാവുന്നു.
ഏഷ്യാ കപ്പ് ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ ആവേശകരമായ വിജയം നേടി ഇന്ത്യ തങ്ങളുടെ ഒമ്പതാമത് ഏഷ്യാ കപ്പ് കിരീടം നേടിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പരാമര്‍ശത്തോടെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂര്‍ - അത് കായികരംഗത്തായാലും സൈനിക രംഗത്തായാലും, ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചു.
കളിക്കളത്തിലെ വേറിട്ട ഓപ്പറേഷന്‍ സിന്ദൂറിലെ സൂപ്പര്‍ സോള്‍ജ്യര്‍മാര്‍ തിലക് വര്‍മ്മയും അദ്ദേഹത്തിന് തുണയായ സഞ്ജു സാംസണും ശിവം ദുബെയും ആയിരുന്നു. സാംസണ്‍, ദുബെ എന്നിവരുമായി ചേര്‍ന്ന് വര്‍മ്മ നേടിയ ശ്രദ്ധേയമായ അര്‍ദ്ധസെഞ്ച്വറി, ടീം ഇന്ത്യക്ക് അവരുടെ രണ്ടാമത്തെ ടി20 ഏഷ്യാ കപ്പ് കിരീടവും, ഏകദിന എഡിഷനുകള്‍ ഉള്‍പ്പെടെയുള്ള മൊത്തം ഒമ്പതാമത്തെ കിരീടവും നേടിക്കൊടുത്തു.
ദുബായില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. ഇതോടെ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ടി20കളില്‍ തങ്ങളുടെ ആധിപത്യം തുടരുകയാണ്. അദ്ദേഹം നായകസ്ഥാനം ഏറ്റെടുത്ത ശേഷം കളിച്ച 18 ടി20 മത്സരങ്ങള്‍ വിജയിക്കുകയും രണ്ടെണ്ണം മാത്രം തോല്‍ക്കുകയും രണ്ടെണ്ണം സമനിലയിലാവുകയും ചെയ്തു.
Summary: "Operation Sindoor on the games field. The outcome is the same - India wins! Congrats to our cricketers," Prime Minister Modi's post on 'X' has sparked a major discussion.
Prime Minister Narendra Modi offered his congratulations with a reference to 'Operation Sindoor' soon after India won their ninth Asia Cup title with a thrilling five-wicket victory over arch-rivals Pakistan in the Asia Cup final.
The reference meant that Operation Sindoor signified that whether in sports or military, India defeated Pakistan.


COMMENTS