ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ ഔദ്യോഗിക വസതിക്കുചുറ്റും 110 നിരീക്ഷണ കാമറകൾ സ്ഥാപിച്ച് നിരീക്ഷണവലയം തീർക്കാൻ ഗ്രേറ്റർ ചെന...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ ഔദ്യോഗിക വസതിക്കുചുറ്റും 110 നിരീക്ഷണ കാമറകൾ സ്ഥാപിച്ച് നിരീക്ഷണവലയം തീർക്കാൻ ഗ്രേറ്റർ ചെന്നൈ പോലീസ് . എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനമാണ് പോലീസ് ആരംഭിച്ചത്. വീടിനു ചുറ്റുമുള്ള 29 റോഡുകളിലും കവലകളിലുമായാണ് 110 അത്യാധുനിക സിസിടിവി കാമറകൾ സ്ഥാപിക്കുക.
ചെന്നൈ നഗരത്തിലെ സുരക്ഷാ സംവിധാനം ആധുനികവത്കരിക്കാനുള്ള പോലീസിൻ്റെ തീരുമാനത്തിൻ്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ വീടിനുചുറ്റും നിരീക്ഷണം ശക്തമാക്കുന്നത്. നഗരത്തിൻ്റെ കേന്ദ്ര കമാൻഡ് സിസ്റ്റവുമായി ഏറ്റവും പുതിയ വീഡിയോ നിരീക്ഷണവും വിശകലന സാങ്കേതികവിദ്യകളും സംയോജിപ്പിച്ച്, മുഖ്യമന്ത്രിക്ക് ചുറ്റും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഒരു സംരക്ഷണ കവചം ഒരുക്കുകയാണ് ലക്ഷ്യം.
Key Words: Surveillance Camera, MK Stalin


COMMENTS