ആലപ്പുഴ : നെഹ്റു ട്രോഫി ജലമേളയിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബിൻ്റെ വീയപുരം ചുണ്ടൻ ജേതാവായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലാണ് വീയപുരം നെഹ്റ...
ആലപ്പുഴ : നെഹ്റു ട്രോഫി ജലമേളയിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബിൻ്റെ വീയപുരം ചുണ്ടൻ ജേതാവായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലാണ് വീയപുരം നെഹ്റു ട്രോഫിയിൽ മുത്തമിട്ടത്. ഫൈനലിൽ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം രണ്ടാമതും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം മൂന്നാമതും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം നാലാമതുമെത്തി.
ഇത് രണ്ടാം തവണയാണ് വീയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിടുന്നത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഫോട്ടോ ഫിനിഷിൽ റണ്ണറപ്പായ വീയപുരത്തിന്റെ മധുര പ്രതികാരവുമായി ഈ ഫൈനൽ.
Key Words: Nehrutrophy, Veeyapuram
COMMENTS