വാഷിങ്ടന്‍: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. അലാസ്‌കയില്‍...
വാഷിങ്ടന്‍: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. അലാസ്‌കയില്‍ നന്ന ട്രംപ്-പുട്ടിന്‍ ചര്‍ച്ചയ്ക്കു പിന്നാലെയാണ് കൂടിക്കാഴ്ച.
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴി തേടിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. തുടര്‍ ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ട്രംപ് നടത്തുന്നത്. കരാറുകള്‍ സാധ്യമായില്ലെങ്കിലും ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായും ട്രംപ് വ്യക്തമാക്കി.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനേക്കാള്‍ നേരിട്ട് സമാധാന കരാര്‍ ഒപ്പിടുന്നതാണ് നല്ലതെന്ന് ചര്‍ച്ചകള്‍ക്കുശേഷം ട്രംപ് പ്രതികരിച്ചത്. സെലന്‍സ്‌കിയുമായും യൂറോപ്യന്‍ നേതാക്കളുമായും ട്രംപ് ചര്‍ച്ച നടത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്ന സൂചനകളും ട്രംപ് നല്‍കിയിരുന്നു.
Key Words: Trump-Zelensky Meeting , Ukraine War
COMMENTS