Donald Trump's new claim is that Russia has lost India, a country among crude oil consumers
അലാസ്ക : ഇന്ത്യ പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചുവെന്ന വാദത്തിനു പിന്നാലെ അടുത്ത ബഡായിയുമായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് രംഗത്ത് . ക്രൂഡ് ഓയിൽ ഉപയോക്താക്കളിൽ ഒരു രാജ്യമായ ഇന്ത്യയെ റഷ്യയ്ക്ക് നഷ്ടപ്പെട്ടു എന്നാണ് ട്രംപിൻറെ പുതിയ അവകാശവാദം.
താൻ പിഴ ചുമത്താൻ തീരുമാനിച്ചതിനെത്തുടർന്ന് റഷ്യയ്ക്ക് ഇന്ത്യയെന്ന എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു.
എന്നാൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയതായി ഇന്ത്യ ഒരിടത്തും പറഞ്ഞിട്ടില്ല. പുതിയ കണക്കുകൾ പ്രകാരം റഷ്യയുടെ പക്കൽ നിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുന്നതായി വ്യക്തമായിട്ടുണ്ട്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ദ്വിതീയ താരിഫ് ചുമത്താൻ സാധ്യതയില്ലെന്നാണ് ഇപ്പോൾ ട്രംപ് പറയുന്നത്.
കഴിഞ്ഞ മാസം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തിയതിന് പുറമേ 25 ശതമാനം അധികം തീരുവയും വാഷിംഗ്ടൺ പ്രഖ്യാപിച്ചിരുന്നു. ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പരാമർശം. അധിക തീരുവ ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരും.
Summary: Donald Trump's new claim is that Russia has lost India, a country among crude oil consumers
COMMENTS