.

ഷാരൂഖ്, വിക്രം മാസി മികച്ച നടന്മാര്‍, റാണി മുഖര്‍ജി നടി, ഉര്‍വശിയും വിജയരാഘവനും സഹനടീനടന്മാര്‍, ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

Shah Rukh Khan (Jawaan), Vikrant Massey (Twelfth Fail), Best Actors and Rani Mukherjee Best Actress for Mrs. Chatterjee vs. Norway


ന്യൂഡല്‍ഹി: ജവാനിലെ അഭിനയത്തിലൂടെ ഷാരൂഖ് ഖാനും ട്വല്‍ത് ഫെയിലിലൂടെ വിക്രാന്ത് മാസിയും മികച്ച നടനും മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വേയിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നേടി.

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിജയരാഘവനും (പൂക്കാലം) ഉര്‍വശിയും (ഉള്ളൊഴുക്ക്) മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്‌കാരങ്ങള്‍ നേടി.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018ലൂടെ മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം മോഹന്‍ദാസിനു ലഭിച്ചു. പൂക്കാലം എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം മിഥുന്‍ മുരളി നേടി. അനിമലില്‍ റീ റെക്കോര്‍ഡിങ്ങും മിക്‌സിങ്ങും നിര്‍വഹിച്ച എം ആര്‍ രാജകൃഷ്ണന് പ്രത്യേക പരാമര്‍ശം ലഭിച്ചു. 

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയില്‍ ആണ് മികച്ച ചിത്രം. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദിപ്തോ സെന്‍ നേടി. മികച്ച ജനപ്രിയ സിനിമ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ്.


അനിമലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. പാര്‍ക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്‍. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വറും അവാര്‍ഡിന് അര്‍ഹനായി.

2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ സിനിമകളെയാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പരിഗണിക്കുന്നത്. 332 ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. കോവിഡിനെ തുടര്‍ന്നാണ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടവേള വന്നത്.


വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 'ട്വല്‍ത് ഫെയില്‍' ദാരിദ്ര്യത്തില്‍ നിന്ന് ഐപിഎസ് ഓഫീസറായ മനോജ് കുമാര്‍ ശര്‍മ്മയുടെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ്.

2023 സെപ്റ്റംബറില്‍ റിലീസ് ചെയ്ത ആറ്റ്ലി സംവിധാനം ചെയ്ത 'ജവാന്‍' ബ്ലോക്ക്ബസ്റ്ററായിരുന്നു. ഷാരൂഖ് ഖാന്‍ രണ്ട് വേഷങ്ങളില്‍ അഭിനയിച്ചു. ആസാദ്, വിക്രം റാത്തോര്‍ എന്നീ കഥാപാത്രങ്ങളിലെ പകര്‍ന്നാട്ടമാണ് ഷാരൂഖിന് ആദ്യത്തെ ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്.

റാണി മുഖര്‍ജി അഭിനയിച്ച 'മിസ്സിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ', നോര്‍വേയിലെ ശിശുക്ഷേമ വിഭാഗം അമ്മയുടെ പക്കല്‍ നിന്നു കുട്ടിയെ എടുത്തുകൊണ്ടു പോകുന്ന യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. കുഞ്ഞിനു ഭക്ഷണം വാരിക്കൊടുത്തു, കുട്ടികള്‍ക്കൊപ്പം അമ്മ ഉറങ്ങുന്നതും മറ്റും അവിടെ കുറ്റകരമായ കാര്യങ്ങളാണ്. സാഗരിക ചക്രവര്‍ത്തിയുടെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.


തന്റെ ഇന്ത്യന്‍ രക്ഷാകര്‍തൃ രീതിയെ തെറ്റായി കാണുന്ന വ്യവസ്ഥിതിയെ ധീരമായി ചെറുക്കുന്ന ശക്തയായ ബംഗാളി അമ്മയായ ദേബികയെയാണ് റാണി അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് റാണി മുഖര്‍ജിക്ക് 'ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ്' ലഭിച്ചിരുന്നു.

ജൂറി വെള്ളിയാഴ്ച അവാര്‍ഡ് ജേതാക്കളുടെ പട്ടിക കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് ഔദ്യോഗികമായി സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സഹമന്ത്രി ഡോ. എല്‍ മുരുകനും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി സഞ്ജയ് ജാജുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. മന്ത്രാലയത്തിന്റെ ഔദ്യോഗിക ലൈവ് സ്ട്രീമിലൂടെ അവാര്‍ഡ് ചടങ്ങ് പൊതുജനങ്ങള്‍ക്കായി ലഭ്യമാണ്.


Summary: Shah Rukh Khan (Jawaan), Vikrant Massey (Twelfth Fail), Best Actors and Rani Mukherjee Best Actress for Mrs. Chatterjee vs. Norway. When the 71st National Film Awards were announced, Ullozhuk directed by Cristo Tommy was adjudged the Best Malayalam Film while Vijayaraghavan and Urvashi won the Best Supporting Actor and Supporting Actress awards.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,715,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7676,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18162,Kochi.,2,Latest News,3,lifestyle,329,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2531,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,402,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,1005,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1199,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2475,
ltr
item
www.vyganews.com: ഷാരൂഖ്, വിക്രം മാസി മികച്ച നടന്മാര്‍, റാണി മുഖര്‍ജി നടി, ഉര്‍വശിയും വിജയരാഘവനും സഹനടീനടന്മാര്‍, ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം
ഷാരൂഖ്, വിക്രം മാസി മികച്ച നടന്മാര്‍, റാണി മുഖര്‍ജി നടി, ഉര്‍വശിയും വിജയരാഘവനും സഹനടീനടന്മാര്‍, ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം
Shah Rukh Khan (Jawaan), Vikrant Massey (Twelfth Fail), Best Actors and Rani Mukherjee Best Actress for Mrs. Chatterjee vs. Norway
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcisWIcWWrTJAixNyK5vW3QaPsvYMXuN18OackCS03EBOSVjKHAtWolcpbOiJG5Nk0NACS2TZKXw8EIJ_PK-a8YXneZfchPvgGIxcdgQCD34zit_eRGXoLfceLaXYla4_fBh-tdTjo3I-WeUCNi3aHbsM_TtV3CzZQ2o6L5qpvpHT-tZJQdbhi9PxJ1Po/w640-h360/Sharukh%20Vijayaraghavan.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhcisWIcWWrTJAixNyK5vW3QaPsvYMXuN18OackCS03EBOSVjKHAtWolcpbOiJG5Nk0NACS2TZKXw8EIJ_PK-a8YXneZfchPvgGIxcdgQCD34zit_eRGXoLfceLaXYla4_fBh-tdTjo3I-WeUCNi3aHbsM_TtV3CzZQ2o6L5qpvpHT-tZJQdbhi9PxJ1Po/s72-w640-c-h360/Sharukh%20Vijayaraghavan.jpg
www.vyganews.com
https://www.vyganews.com/2025/08/shah-rukh-khan-jawaan-vikrant-massey.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/08/shah-rukh-khan-jawaan-vikrant-massey.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy