പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് തിരിച്ചെത്തിക്കാന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വാര്‍ത്തക...
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് തിരിച്ചെത്തിക്കാന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വാര്‍ത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍. നമുക്കും ഉണ്ട് സുഹൃത്തുക്കളെന്നും പക്ഷെ കാഞ്ചനയ്ക്ക് മൊയ്തീനോട് ഉണ്ടായിരുന്നതിനേക്കാള്‍ വലിയ ആത്മബന്ധം ആണല്ലോ ഷാഫിയ്ക്ക് രാഹുലിനോട് ഉള്ളതെന്നും ബ്ലാക്മെയ്ല്‍ ഒന്നും അല്ലല്ലോ അല്ലേയെന്നും പദ്മജ ചോദിച്ചു.
ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പാലക്കാട് നടന്ന യോഗത്തിന്റെ വിവരങ്ങള്‍ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സംഘടന ഉചിതമായ തീരുമാനമെടുത്തു. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരില്‍ ഭവന സന്ദര്‍ശന പരിപാടിക്കിടെയായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.
Key Words: Shafi Parambil, Padmaja Venugopal, Rahul Mamkoottathil
COMMENTS