കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പ്രമുഖ സാഹിത്യകാരൻ പ്രൊഫ. എം കെ സാനുവിന്റെ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്...
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പ്രമുഖ സാഹിത്യകാരൻ പ്രൊഫ. എം കെ സാനുവിന്റെ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. കഴിഞ്ഞ ദിവസം വീഴ്ചയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
തുടർന്ന് ശ്വാസ തടസ്സവും, ന്യൂമോണിയയും ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നത്.
Key Words : Prof. M. K. Sanu, Critical Stage
COMMENTS