ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് ബംഗളൂരുവിലെ പ്രത്യേക കോടതി. കർണാടകയിലെ ഹാസൻ ജില്ലയിൽ കഴിഞ്ഞ വർഷം രജിസ...
ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് ബംഗളൂരുവിലെ പ്രത്യേക കോടതി. കർണാടകയിലെ ഹാസൻ ജില്ലയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത നാലു ബലാത്സംഗ കേസുകളിൽ ഒന്നിലാണ് ജനതാദൾ (സെക്കുലർ) നേതാവും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി വിധിച്ചത്.
രേവണ്ണയുടെ ശിക്ഷ വിധി നാളെ പ്രഖ്യാപിക്കും. വീട്ടുജോലിക്കാരിയായ സ്ത്രീയെ ബസനവഗുഡിയിലെ വസതിയിൽ വച്ച് ബലാത്സംഗം ചെയ്ത കേസിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി രേവണ്ണ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ വീഡിയോകൾ പുറത്തുവന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നിലവിൽ നാലു ബലാത്സംഗ കേസുകളിൽ രേവണ്ണ പ്രതിയാണ്.
Key Words: Prajwal Revanna


COMMENTS