Police report against further investigation in Naveen Babu death case
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍. ഇതു സംബന്ധിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കി.
കേസിന്റെ അന്വേഷണ പരിധിയില്‍ വരുന്ന മുഴുവന്‍ കാര്യങ്ങളും സമഗ്രമായി പരിശോധിച്ച് അന്വേഷണം നടത്തിയതാണെന്നും പ്രതിയെ കുറ്റക്കാരിയായി കണ്ടെത്തിയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതാണെന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നുമാണ് ആവശ്യം.
അതേസമയം കേസിലെ പ്രതി പി.പി ദിവ്യയും തുടരന്വേഷണത്തെ എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ടു പോകാന്‍ വേണ്ടി മാത്രം നല്‍കിയ ഹര്‍ജിയാണിതെന്നാണ് അവരുടെ വാദം.
Keywords: Naveen Babu death case, Further investigation, Police report
COMMENTS