ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 243 ലേക്ക് ഉയര്‍ന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. മണ്ണിലും ചെളിയിലും പുതഞ...
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 243 ലേക്ക് ഉയര്‍ന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. മണ്ണിലും ചെളിയിലും പുതഞ്ഞു കിടക്കുന്ന പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും ദുരന്ത നിവാരണ സേന അറിയിച്ചു.
വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബുണര്‍ ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ മാത്രം 157 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബുണെറില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെങ്കിലും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തുന്നു. നിരവധി വീടുകള്‍ ഒലിച്ചുപോയി. ഒറ്റപ്പെട്ട ഇടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. മന്‍സെഹ്ര ജില്ലയിലെ ചില ഗ്രാമങ്ങളില്‍ കുടുങ്ങിയ രണ്ടായിരത്തോളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
Key Words: Pakitan Flash Flood
COMMENTS