നാദാപുരം: നാദാപുരത്ത് സ്‌കൂളില്‍ ഓണാഘോഷം അതിരുവിട്ടു, മദ്യപിച്ച് അവശനായ 17 കാരൻ ആശുപത്രിയില്‍ ചികില്‍സയില്‍. നാദാപുരം മേഖലയിലെ ഗവ സ്കൂളിലെ ...
നാദാപുരം: നാദാപുരത്ത് സ്‌കൂളില്‍ ഓണാഘോഷം അതിരുവിട്ടു, മദ്യപിച്ച് അവശനായ 17 കാരൻ ആശുപത്രിയില്‍ ചികില്‍സയില്‍. നാദാപുരം മേഖലയിലെ ഗവ സ്കൂളിലെ 17 കാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്
ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർത്ഥികള്‍ ചേർന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവില്‍ മദ്യം കഴിച്ചതോടെ വിദ്യാർത്ഥി അബോധാവസ്ഥയിലായി. വിദ്യാർത്ഥിയെ കൂടെ ഉള്ളവർ വിദ്യാർത്ഥിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു
തുടർന്ന് ബസ് സ്റ്റോപ്പിലെ തറയില്‍ അബോധാവസ്ഥയില്‍ കണ്ട വിദ്യാർത്ഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Key Words: Onam Celebration, Drunken
COMMENTS