തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്. കൊച്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്.
കൊച്ചി സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത് ബി എൻ എസ് 192, ഐടി നിയമത്തിലെ 67, 67എ വകുപ്പുകളാണ് നന്ദകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്നലെ യു ട്യൂബിലും സമൂഹ മാധ്യമങ്ങളിലും പങ്കുവച്ച വിഡിയോ ആണ് കേസിനു കാരണമെന്നു സൈബർ പൊലീസിന്റെ എഫ് ഐ ആറിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി പ്രകടിപ്പിച്ച അഭിപ്രായങ്ങളോടുള്ള പ്രതികരണമെന്ന മട്ടിലാണ് വിഡിയോ. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ മുഖ്യമന്ത്രി വിവിധ മാർഗങ്ങൾ സ്വീകരിച്ചെന്നാണ് ആരോപണങ്ങൾ. സോളർ കേസ് പ്രതിയായ വനിതയുമായി ബന്ധപ്പെടുത്തിയും വിഡിയോയിൽ പരാമർശങ്ങളുണ്ട്.
Key Words: Obscene Video, Chief Minister Pinarayi Vijayan, Case, Crime Nandakumar
COMMENTS