കൊച്ചി : എറണാകുളം-തൃശൂർ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. റോഡ് ബ്ലോക്ക് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിലായി. മണ്ണുത്തി-ഇടപ്പള്ളി പാതയിൽ രൂപ...
കൊച്ചി : എറണാകുളം-തൃശൂർ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. റോഡ് ബ്ലോക്ക് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിലായി. മണ്ണുത്തി-ഇടപ്പള്ളി പാതയിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക് 15 മണിക്കൂറുകൾ പിന്നിട്ടു. വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിൽ. ദൂരെനിന്നെത്തിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയാണ് കുടുങ്ങിക്കിടക്കുന്നത്.
വിമാനത്താവളത്തിലേക്കു പുറപ്പെട്ടവരും ആശുപത്രി, വിവാഹ, മരണച്ചടങ്ങുകളിൽ പങ്കെടുക്കാനുള്ളവരും ഉൾപ്പെടെ നടുറോഡിൽ കുടുങ്ങി. രോഗികളും ബ്ലോക്കിൽ വലയുകയാണ്. റോഡിന്റെ മോശം അവസ്‌ഥയും അടിപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്താത്തതുമാണ് സാഹചര്യം വഷളാക്കിയത്. മേൽപ്പാതയുടെയും അടിപ്പാതകളുടെയും നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ യാത്രയ്ക്കായി ആശ്രയിക്കുന്നത് സർവീസ് റോഡുകളെയാണ്.
എന്നാൽ, ഈ സർവീസ് റോഡുകളുടെ അവസ്‌ഥ വളരെ മോശമായതും ഗതാഗതക്കുരുക്കിന് വഴിവയ്ക്കുന്നുണ്ട്.
Key Words: Massive Traffic Jam, Ernakulam-Thrissur National Highway
COMMENTS