കണ്ണൂർ : കീഴറയിലെ സ്ഫോടനത്തിൽ വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെതിരെ പോലീസ് കേസെടുത്തു. സ്ഫോടകവസ്‌തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്ന...
കണ്ണൂർ : കീഴറയിലെ സ്ഫോടനത്തിൽ വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെതിരെ പോലീസ് കേസെടുത്തു. സ്ഫോടകവസ്‌തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ്. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. അതേസമയം മരിച്ചത് കണ്ണൂർ മാട്ടൂൽ സ്വദേശിയെന്നാണ് സൂചന. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ സ്ഫോടനം നടന്ന വീട്ടിൽ നിന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Key Words: Keezhara Explosion, Case , Anoop Malik
COMMENTS