INDIA bloc to bring impeachment against CEC
ന്യൂഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാനൊരുങ്ങി പ്രതിപക്ഷം. ഇതു സംബന്ധിച്ച് ഇന്ത്യാ മുന്നണിയില്‍ ആലോചനകള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇന്നു ചേര്‍ന്ന ഇന്ത്യാ മുന്നണി യോഗത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.
അതേസമയം നോട്ടീസ് നല്‍കുന്നതിനായി ആദ്യം ഒപ്പു ശേഖരണം നടത്തണം. പാര്‍ലമെന്റിലെ ഇരുസഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ഇംപീച്ച്‌മെന്റിന് സാധിക്കുകയുള്ളൂ.
അതേസമയം നടപടി അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുവാദം നല്‍കുകയാണെങ്കില്‍ ഈ വിഷയത്തില്‍ കൂടുതല്‍ ഗൗരവമായി ചര്‍ച്ചകള്‍ നടത്താന്‍ പ്രതിപക്ഷത്തിനാകും എന്നാണ് കണക്കുകൂട്ടല്‍.
Keywords: Chief Election Commissioner, Impeachment, INDIA bloc


COMMENTS